ബഹുമാന്യനായ വി എസ്സി ന്
സര്‍, കേരള രാഷ്ട്രീയത്തിലെ ഏറെ മുതിര്‍ന്ന താങ്കളെ പോലെ ഒരു കമ്മ്യുണിസ്റ്റ് നേതാവില്‍ നിന്നും വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകാവുന്ന പ്രസ്താവനകള്‍ ആവര്‍ത്തിച്ചുണ്ടാകുന്നത് വളരെ മോശം തന്നെയാണ്. "ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ആക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രന്റ് നടത്തുന്നത്" "മുസ്‌ലിം കുട്ടികളെ കൂടുതല്‍ ജനിപ്പിക്കാനുള്ള തന്ത്രങ്ങളാണ് അവര്‍ മെനയുന്നത്" അനുഭവപരിജ്ഞാനമുള്ള താങ്കള്‍ ബോധപൂര്‍വമല്ലാതെ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. ചുകപ്പിനും കാവിക്കുമിടയിലുള്ള നേര്‍ത്ത ഭിത്തി നേരത്തെയും തന്‍റെ പ്രസ്‌താവനകളിലൂടെ മറ നീക്കി കാണിച്ച പാരമ്പര്യം താങ്കള്‍ക്കുണ്ട്.
ഇടയ്ക്ക് മാത്രം വിഷം ചീറ്റുന്ന കാവിപുതച്ച നപുംസകമായി ജീവിക്കുന്നതിലും ഭേദം നരേന്ദ്രമോഡിയെ പോലെ അല്ലെങ്കില്‍ പ്രവീണ്‍ തൊഗാഡിയയെ പോലെ ആകുന്നതല്ലേ. അതില്‍ കൂടുതല്‍ അന്തസ്സുണ്ട് സര്‍. മത സഹോദര്യത്തിനു പ്രശസ്തമായ കേരളനാടിന്‍റെ മുഖ്യനാണെന്ന ബോധം ദയവായി താങ്കള്‍ മറക്കരുത്. മുമ്പ് മലപ്പുറം ജില്ലയെ കുറിച്ച് താങ്കള്‍ പറഞ്ഞത് ഒരു തെരഞ്ഞെടുപ്പ് കാലത്തായിരുന്നുവെന്നു തോന്നുന്നു. അതിന്‍റെ ഫലമായി കിട്ടിയ മുഖ്യമന്ത്രി കസേരയില്‍ അഞ്ചു വര്‍ഷമിരുന്നിട്ടും ഭരിക്കാന്‍ കഴിയാതെ പാര്‍ടിക്കാരാല്‍ തന്നെ നിന്ദ്യനായി അതില്‍ ഇളിഭ്യനായി പുറത്തേക്കു പോകുമ്പോള്‍ മറ്റൊരു അവസരത്തിനുള്ള ചൂണ്ടയേറാണോ ഇതു?
നാടുനീളെ ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് ന്യുനപക്ഷ സംരക്ഷകരായി ചമഞ്ഞു നടക്കുന്ന സഖാക്കള്‍, കമ്മ്യുണിസ്റ്റ് സ്റ്റേറ്റ് എന്ന സ്വര്‍ഗലോകം സ്വപ്നം കണ്ടു നടക്കുന്നവര്‍ ആ സുവര്‍ണ്ണ ഭൂമിയില്‍ മുസ്ലിംകള്‍ അധിവസിക്കേണ്ടതില്ല എന്ന് തീരുമാനിച്ചുവോ? ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ച പോളിറ്റ്‌ബ്യൂറോയുടെ തീരുമാനം ജനമധ്യത്തില്‍ വിളംബരം ചെയ്യാന്‍ താങ്കളെയാണ് ചുമതലപ്പെടുത്തിയതെന്നു തോന്നുന്നു. കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള പാര്‍ടിയുടെ മിടുക്ക് സാമാന്യ ജനത്തിന് നന്നായി അറിയാമെന്ന് മറക്കാതിരുന്നാല്‍ നല്ലത്.
No comments:
Post a Comment